This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ

Diels-Alder reaction

ഒരു ആല്‍ക്കീനും, സംയോജിത ഡബിള്‍ ബോണ്ടുകളുള്ള (conjugated double bond) ഒരു ഡൈഈനും (diene) തമ്മിലുള്ള1, 4 സങ്കലനാഭിക്രിയ. ജര്‍മന്‍ ശാസ്ത്രജ്ഞരായ ഓട്ടോ ഡീല്‍സ് (Otto Diels), കര്‍ട്ട് ആല്‍ഡര്‍ (Kurt Alder) എന്നിവരാണ് ഈ അഭിക്രിയ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഈ കുപിടുത്തത്തിന് 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ക്ക് ലഭിച്ചു.

ചാക്രിക സങ്കലനാഭിക്രിയകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡീല്‍സ്-ആല്‍ഡര്‍ അഭിക്രിയ അഥവാ ഡൈഈന്‍ സംശ്ലേഷണം. ഈ അഭിക്രിയയില്‍ പങ്കെടുക്കുന്ന ആല്‍ക്കീന്‍, ഡൈഈനോഫൈല്‍ (dienophile) എന്നാണ് പറയപ്പെടുന്നത്. ചാക്രിക സംയുക്തങ്ങള്‍ രൂപീകൃതമാവുന്ന ഈ പ്രക്രിയയില്‍ മറ്റു സംയുക്തങ്ങള്‍ ഒന്നുംതന്നെ വിലുപ്തമാവുന്നില്ല.

R ഇലക്ട്രോണുകളെ ആകര്‍ഷിക്കുന്ന , C = O എന്നിങ്ങനെയുള്ള ഗ്രൂപ്പുകളാവുമ്പോള്‍ ഈ അഭിക്രിയ വളരെ വേഗത്തില്‍ മുന്നോട്ട് പോകും. ഉദാ:

Image:754a2.png

ബ്യൂട്ടാഡൈഈനിന്റെ ഏതാണ്ട് എല്ലാ ആല്‍ക്കയില്‍, അരൈയില്‍ ഹോമലോഗുകളും ഡീല്‍സ്-ആല്‍ഡര്‍ അഭിക്രിയയില്‍ പങ്കെടുക്കും.

വളരെ കൂടിയ പ്രതിക്രിയാക്ഷമത പ്രദര്‍ശിപ്പിക്കുന്നവയാണ് ആലിസൈക്ലിക ഡൈഈനുകള്‍.

Image:755a1.png

> C = C < അല്ലെങ്കില്‍ − C = C − എന്നീ ബോണ്ടുകളുള്ള സംയുക്തങ്ങളാണ് ഡൈഈനോഫൈലുകള്‍. എന്നാല്‍ അപൂരിത കാര്‍ബണ്‍ സംയുക്തങ്ങള്‍ മാത്രമല്ല ഡൈഈനോഫൈലുകളായി പ്രവര്‍ത്തിക്കുന്നത്; > C = N − , − C ≡,− N = N − ,− N = O എന്നിവയും ഡൈഈനോഫൈലുകളാണ്. ഡൈഈനുമായി വളരെയധികം പ്രതിക്രിയാക്ഷമത പ്രദര്‍ശിപ്പിക്കുന്നവയാണ് ക്വിനോണുകള്‍. ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയയ്ക്ക് രാസത്വരകങ്ങളുടെ ആവശ്യം ഇല്ല എന്ന് മാത്രമല്ല ഡൈഈനുകള്‍ പെറോക്സൈഡ് രൂപീകരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഓക്സീകരണ സംദമക (inhibitors)ങ്ങളുടെ സാന്നിധ്യം ഈ അഭിക്രിയയെ വിപരീതമായി ബാധിക്കുന്നില്ല. മലിയിക് അന്‍ഹൈഡ്രൈഡുപോലെ വളരെയധികം പ്രതിക്രിയാക്ഷമത പ്രദര്‍ശിപ്പിക്കുന്ന ഡൈഈനോഫൈലുകള്‍ ഡൈഈനുമായി ബെന്‍സീന്‍ പോലെയുള്ള ഒരു ലായകത്തില്‍ വച്ച് മോളാര്‍ അനുപാതത്തില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ നടക്കുന്നു. പലപ്പോഴും താപം വിലുപ്പതമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റു ചില ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയകളില്‍ ചൂടും മര്‍ദവും ചെലുത്തേതായിവരുന്നു.


Image:755a2.png

ആല്‍ഡ്രിന്‍ (aldrin), ഡൈ എല്‍ഡ്രിന്‍ (dieldrin), കാപ്റ്റന്‍ (II) (മലിയിക് അന്‍ഹൈഡ്രൈഡ് - ബ്യൂട്ടാഡൈഈന്‍ കലനസംയുക്തം) എന്നീ കീടനാശിനികളുടെ വ്യാവസായിക ഉത്പാദത്തിന് ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ ഉപയോഗപ്പെടുത്തി വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍